ദിവസവും മുട്ട കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?
മുന്‍പ് ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ചെറുപ്പക്കാര്‍ മുതല്‍ 8-10 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വരെ ഹൃദ്രോഗം പിടിപെടുന്ന അവസ്ഥയാണ് കാണുന്നത്.
ചെറു പ്രായക്കാരില്‍ ഹൃദ്രോഗം സാധാരണമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ ക്ഷണിച്ചുവരുത്തുന്നു. ഇന്നത്തെ ജീവിത ശൈലി വളരെ പെട്ടെന്നാണ് ആളുകളെ ഹൃദ്രോഗത്തിന് അടിമകളാക്കുന്നത്. ഉദാസീനമായ ജീവിതശൈലി വർദ്ധിക്കുന്നതോടെ, ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു.