‘സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നു’; ദോഷം വിദ്യാർത്ഥികൾക്കാണെന്ന് ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ ടി യുവിൽ അടക്കം വി സിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല. പരിമിതമായ അധികാരമുപയോഗിച്ച് സർവകലാശാലകളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞു. സാങ്കേതിക സർവകലാശാലയിലെ വിവാദങ്ങളിൽ കക്ഷിചേരാൻ ഇല്ലെന്നും അത്യന്തികമായ ദോഷം വിദ്യാർത്ഥികൾക്കാണെന്നും ഗവർണർ പറഞ്ഞു