വധശ്രമ കേസിലെ പ്രതിയായ ലക്ഷദ്വീപ് എം പിയ്ക്ക് പത്തുവർഷം തടവ് ശിക്ഷ; വിധി ജില്ലാ സെഷൻസ് കോടതിയുടെത്
കവരത്തി: വധശ്രമ കേസിലെ പ്രതി ലക്ഷദ്വീപ് എം പിയ്ക്ക് പത്തുവർഷം തടവ് ശിക്ഷ. എം പി മുഹമ്മദ് ഫെെസലിനെയാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. മുഹമ്മദ് ഫെെസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ.
ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 32 പേരാണ് കേസിലെ പ്രതികൾ ഇതിലെ ആദ്യ നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എം പി മുഹമ്മദ് ഫെെസൽ. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്.
അതേസമയം വധശ്രമ കേസിലെ തടവ് ശിക്ഷയ്ക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹെെക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫെെസലിന്റെ അഭിഭാഷകൻ അറിയിച്ചു.