വിജയ് എന്ന നടന്റെ മാനറിസം മാറ്റിയ ചിത്രം, വാരിസ് നിങ്ങൾ പ്രതീക്ഷിക്കുന്ന സിനിമയല്ല; റിവ്യൂ കാണാം
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വിജയ്യുടെ 66ാം ചിത്രം വാരിസ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് വിജയ്യുടെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വളരെ മനോഹരമായ സംവിധാനത്തിൽ ഒരുക്കിയ അതിഗംഭീര പാട്ടുകളുള്ള കുടുംബചിത്രമാണ് ഇന്ന് പുറത്തിറങ്ങിയ വാരിസ്. സിനിമ നമ്മളെ തൃപ്തിപ്പെടുത്തും. എന്നാൽ ചിത്രത്തിന് അൽപ്പം ലാഗ് തോന്നുന്നത് നെഗറ്റീവായി തോന്നാം. മാസ് ചിത്രം പ്രതീക്ഷിച്ചുപോകുന്നവരെ ചിലപ്പോൾ ചിത്രം നിരാശപ്പെടുത്തിയേക്കാം. ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാം