കോളേജ് വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
കളമശ്ശേരി: ഡിഗ്രി വിദ്യാര്‍ഥിനി ക്ലാസുമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങമ്പുഴനഗര്‍ ദാറുല്‍ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കല്‍ വീട്ടീല് അബൂബക്കറിന്റെയും റസിയയുടെയും മകള്‍ അന്‍സിമോള്‍ (19) ആണ് മരിച്ചത്.
തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വര്‍ഷ ബി.എസ്.സി. മാത്ത്സ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഇടവേള സമയത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കെ തലചുറ്റുന്നുവെന്ന് പറഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരി: നസ്രിയ. ഖബറടക്കം ബുധനാഴ്ച തൃക്കാക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.