മഞ്ജു വാര്യർ ഇതുവരെ പുറത്തെടുക്കാത്ത മുഖം; തലയുടെ ‘തുനിവ്’ പ്രേക്ഷകർ ഏറ്റെടുത്തോ?
എച്ച് വിനോദ് – അജിത്ത് കൂട്ടുകെട്ടിൽ റിലീസായ ചിത്രമാണ് തുനിവ്. രാത്രി ഒരു മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തിൽ ആരംഭിച്ചത്. പാതിരാത്രി കേരളത്തിൽ പ്രദർശിപ്പിച്ച ആദ്യ അന്യ ഭാഷാ ചിത്രം എന്ന പ്രത്യേകതയും തുനിവിനുണ്ട്. അജിത്തിന്റെ മാസ് പ്രകടനത്തോടൊപ്പം മഞ്ജുവാര്യരുടെ അഭിനയമികവും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്.
നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.
ജോൺ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി. വീര, പ്രേംകുമാർ, ആമിർ, അജയ്, സബി, ജി പി മുത്തു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോകുലം മൂവീസാണ് കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.