കാറില്‍ കഞ്ചാവ് കടത്ത്; 1.14 കിലോ കഞ്ചാവുമായി രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു.
കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന് (29), ബീംബുങ്കാല്‍ കെ.വി. മിഥുന് (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിന് എസ്.എഫ്.ഐ. ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്.
ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിച്ചശേഷം കാറില്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എസ്.ഐ. എം. ഗംഗാധരന്, സി.പി.ഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.