മദ്യലഹരിയില്‍ ഭാര്യയുടെ കഴുത്തില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, മകനെ ഉപദ്രവിച്ചു; പിടിയില്‍
നവാസ് മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതു പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മണ്ണഞ്ചേരി(ആലപ്പുഴ): മദ്യലഹരിയില്‍ ഭാര്യയുടെ കഴുത്തില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും, പ്രായ പൂര്‍ത്തിയാകാത്ത മകനെ ദേഹോപദ്രവം ഏല്പ്പിക്കുകയുംചെയ്ത പ്രതി പിടിയില്‍. പഞ്ചായത്ത് പതിനാറാം വാര്‍ഡ് തെക്കേവെളി വീട്ടില്‍ നവാസ് (38) ആണ് പിടിയിലായത്.
എസ്.എച്ച്.ഒ. പി.കെ. മോഹിത്തിന്റെയും എസ്.ഐ. കെ.ആര്. ബിജുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. നവാസ് മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതു പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ പേരില്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വധശ്രമത്തിനു കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.