ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവ്
ചെറുതോണി ∙ ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിമുക്തഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ. കോതമംഗലം കുത്തുകുഴി സ്വദേശിയായ മുപ്പത്തിയെട്ടുകാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി.വർഗീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിച്ചാൽ മതി.
പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിക്കു മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.