കാസർകോട് :ക്വട്ടേഷൻ സംഘത്തിന്റെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ട ചെമ്പിരിക്കയിലെ മുഹ്തസിഎം എന്ന ഡോൺ തസ്ലിമിന്റെആരുമറിയാത്ത ദയാപൂര്‍ണമായ മറ്റൊരുമുഖം നാട്ടിൽ പരക്കെ ചർച്ചയാവുന്നു.സ്വര്‍ണക്കടത്തുകാരുടെയും ഹവാല-മദ്യ മാഫിയകളുടെയും തോഴനാവുകയും അതേസമയം ഇവർക്ക് ഭീഷണിയായതും മാറുന്ന ഒരിക്കലും പിടികൊടുക്കാത്ത ദുരൂഹതയാർന്ന സ്വഭാവത്തിന് ഉടമയായിരുന്നു ഈ യുവാവ്.തോളിലിട്ട തസ്ലിമിന്റെ കൈകൾ പലപ്പോഴും വിഷസർപ്പങ്ങളായി മാറി യതി ന്റെ പര്യവസാനമായിരുന്നു ഇന്നലെമംഗളൂരുവിന് സമീപം ബണ്ട്വാളിൽ നടന്ന ഷൂട്ടിൽ കലാശിച്ചത്.അതേസമയം മാഫിയകളിൽനിന്ന് തട്ടിയെടുക്കുന്ന പണത്തിൽനിന്ന് ഒരു ഭാഗം ഇരുചെവിയറിയാതെ നാട്ടിലെയും പരിസരങ്ങളിലെയും പാവപ്പെട്ടവരുടെ വീടുകളിൽ എത്തിക്കാൻ ഈ ഡോൺ ശ്രദ്ധയോടെ പ്രവർത്തിച്ചിരുന്നു.മംഗല്യഭാഗ്യം മുടങ്ങി ആത്മഹത്യയുടെ വക്കിലെത്തിപ്പോയ നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ തസ്ലീം നടത്തിയ രഹസ്യ സഹായങ്ങൾ ഇന്ന് പരസ്യമായി പറയാൻ നിരവധിപേർ രംഗത്തു വന്നുകഴിഞ്ഞു.
മുമ്പൊരിക്കൽ ബി.എൻ.സിയുമായി നടത്തിയ അഭിമുഖത്തതിൽ ഡോൺ ഇങ്ങനെ പറഞ്ഞിരുന്നു. ഞാൻ ഒരു പാവപ്പെട്ടവന്റെയും പോക്കറ്റടിച്ചിട്ടില്ല.സാധാരണക്കാർക്ക് ഞാൻ ഒരു ബുദ്ധിമുട്ടുകാരനുമായിരുന്നില്ല.പക്ഷെ , ഞാൻ മാഫിയകളെ കൊള്ളയടിച്ചിട്ടുണ്ട്.അവരുടെ ഉറക്കം കെടുത്തിയിട്ടുമുണ്ട്.ഇതിലൊരു കുറ്റബോധവുമില്ല.എന്റെ മരണത്തോടെ മാത്രമേ മാഫിയകളിൽ ചിലർ ഉറങ്ങുകയുള്ളൂ..തസ്ലീം ഉറപ്പിച്ചു പറഞ്ഞു.