മോസ്കോ- ഗോവ വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന തുടരുന്നു, യാത്രക്കാർ എല്ലാവരും സുരക്ഷിതർ
അഹമ്മദാബാദ്: മോസ്കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാർട്ടേർഡ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിൽ ഇറക്കി. 244 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്ക്വാഡും പൊലീസും വിമാനത്താവളത്തിൽ എത്തി പരിശോധന തുടരുകയാണ്. സംശയാസ്പദമായി ഇതുവരെയും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം.
അഹമ്മദാബാദിലെ ജംനഗർ വിമാനത്താവളത്തിൽ രാത്രി 9.49ന് ആണ് ബോംബ് ഭീഷണിയെ തുടർന്ന് വിമാനം ഇറക്കിയത്. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് ഫ്ളൈറ്റ് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. അതിനാൽ തന്നെ ഗോവ വിമാനത്താവളത്തിലും കനത്ത പരിശോധന നടക്കുന്നുണ്ട്.