വിവാഹ മോചന നടപടികൾക്കായി കോടതിയിലെത്തിയ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മുൻ ഭർത്താവ് അറസ്റ്റിൽ
പാലക്കാട്: വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കോടതിയിലെത്തിയ യുവതിയ്ക്ക് വെട്ടേറ്റു. മനിശ്ശേരി സ്വദേശി സുബിതയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ പതിനൊന്നരയോടെ ഒറ്റപ്പാലം കുടുംബ കോടതിയിലായിരുന്നു സംഭവം. സുബിതയുടെ കൈകൾക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.