ലഹരി ഉപയോഗിച്ചെത്തി സ്വന്തം വീടിനു തീയിട്ടു; പ്രതി അറസ്റ്റിൽ
പത്തനംതിട്ട: അങ്ങാടിക്കലിൽ ലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ എന്ന നാൽപ്പത്തിയഞ്ചുകാരനാണ് വീടിനു തീയിട്ടത്. സംഭവം നടന്നത് ഇന്നലെ വൈകുന്നരം അഞ്ചു മണിയോടെയായിരുന്നു. വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. സുനിലും അമ്മയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.