തിരുവനന്തപുരത്ത് ലോറിയിൽ കുടുങ്ങി വലിച്ചിഴച്ചുകൊണ്ടുപോയ ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്.ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിൽ കുടുങ്ങിയ ബൈക്ക് 200 മീറ്ററോളം വലിച്ചിഴച്ചുകൊണ്ട് പോയി. ഇതോടെ ബൈക്കിന് തീപിടിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്.പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെ അപകടമുണ്ടാകുന്നത് പതിവാകുകയാണ്.