വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിനുള്ളിൽ അനക്കം തോന്നി ശ്രദ്ധിച്ചപ്പോൾ കണ്ടത് സീറ്റിൽ കിടക്കുന്ന പടുകൂറ്റൻ രാജവെമ്പാലയെ, കാറിന്റെ വാതിൽ തുറന്നപ്പോൾ സംഭവിച്ചത്
വടക്കഞ്ചേരി: പാലക്കുഴി ഉണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാറിനുള്ളിൽ കണ്ടെത്തിയ പത്ത് വയസ് പ്രായവും 30 കിലോ തൂക്കവുമുള്ള കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പെത്തി പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം.രണ്ട് ദിവസമായി കാർ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രി കാറിനുള്ളിൽ അനക്കം തോന്നി കുഞ്ഞുമോൻ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.ചെറിയ പാമ്പാണെന്നാണ് ആദ്യം കരുതിയത്. ബഹളത്തെ തുടർന്ന് പാമ്പ് സീറ്റിന് പുറത്തേക്ക് എത്തിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസിലാക്കിയത്. കാറിന്റെ വാതിൽ തുറന്നെങ്കിലും പാമ്പ് പുറത്തുകടന്നില്ല. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം, ബീറ്റ് ഫോറസ്റ്റ് സുനിൽ, അപ്പുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്വദേശി മുഹമ്മദാലിയാണ് പാമ്പിനെ പിടികൂടിയത്.