കൊല്ലത്ത് സൂപ്പർമാർക്കറ്റിൽ കയറി ഉടമയെ തല്ലിച്ചതച്ച് സി ഐ ടി യു പ്രവർത്തകർ; പതിമൂന്ന് പേർക്കെതിരെ കേസെടുത്തു
കൊല്ലം: നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സി ഐ ടി യു തൊഴിലാളികൾ മർദിച്ചതായി പരാതി. മദ്യപാനം വിലക്കിയതിനാണ് അതിക്രമം കാണിച്ചതെന്നാണ് ആരോപണം. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഒരു സി ഐ ടി യു പ്രവർത്തകൻ കടയുടെ പിന്നിലിരുന്ന് മദ്യപിക്കുന്നത് ഷാൻ വിലക്കിയിരുന്നു. തുടർന്ന് പ്രവർത്തകർ സംഘടിച്ച് സൂപ്പർമാർക്കറ്റിലെത്തി മർദിക്കുകയായിരുന്നുവെന്നാണ് ഷാനിന്റെ പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷാനിനെ സി ഐ ടി യു പ്രവർത്തകർ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളായ പതിമൂന്ന് പേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് അറിയിച്ചു.