മനുഷ്യനെ കൊല്ലുന്ന വിഷം വിളമ്പുകയാണ് നമ്മുടെ നാട്ടിലെ ചില ഭക്ഷണശാലകൾ;ഈ അഞ്ച് കാര്യങ്ങൾ നടപ്പാക്കുന്ന ഹോട്ടലിൽ നിന്ന് മാത്രം ഷവർമയും ആൽഫാമും വാങ്ങുക
ഭക്ഷണത്തിനു പകരം മനുഷ്യനെ കൊല്ലുന്ന വിഷം വിളമ്പുകയാണ് നമ്മുടെ നാട്ടിലെ ചില ഭക്ഷണശാലകൾ. ഏതാനും ചില ഭക്ഷണശാലകൾ നടത്തുന്ന കലാപരിപാടികൾ ഹോട്ടൽ വ്യവസായത്തെ മുഴുവൻ ദോഷകരമായി ബാധിക്കുകയാണ്. ഹോട്ടലുകളിലെ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം കഴിച്ച് ആർക്കെങ്കിലും അത്യാഹിതം സംഭവിച്ചാൽ വെളിപാടുവരുന്ന നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം ഇവർക്ക് പ്രോത്സാഹനവുമാണ്. ലാഭക്കൊതി മാറ്റി ഭക്ഷണശാലകൾ വൃത്തിയുള്ള സാഹചര്യത്തിൽ സുരക്ഷിതവും രുചിയുമുള്ള ഭക്ഷണം നൽകാൻ തയ്യാറാകണമെങ്കിൽ അധികൃതർ കൂടി മുൻകൈയെടുക്കേണ്ടതുണ്ട്.
ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം പാലത്തറ സ്വദേശി രശ്മി രാജി എന്ന യുവതി മരണപ്പെട്ടതോടെ സംസ്ഥാനത്തെങ്ങും ഭക്ഷ്യപരിശോധന കർശനമായി തുടരുകയാണ്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ നടത്തുന്ന ഇത്തരം പരിശോധനകൾ തത്കാലത്തെ പ്രഹസനം മാത്രമാണെന്നാണ് പൊതുജനാഭിപ്രായം. ബഹളങ്ങൾ എല്ലാമടങ്ങുന്നതോടെ അധികൃതരും പഴയപടി ഇത്തരം സ്ഥാപനങ്ങളെ തിരിഞ്ഞുനോക്കാത്ത സ്ഥിതി വരും.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് മരണപ്പെട്ട രശ്മി കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 26 പേർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കളക്ടർക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി കൊടുത്തശേഷമാണ് ഹോട്ടൽ പൂട്ടിക്കാൻപോലും അധികൃതർ തയ്യാറായതെന്നും ആക്ഷേപമുണ്ട്. മുമ്പും ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതു മൂലം ഹോട്ടൽ പൂട്ടിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും സംഭവിച്ച ഗുരുതരപിഴവ് ഒരു യുവതിയുടെ വിലപ്പെട്ട ജീവനാണ് കവർന്നത് . നിസ്സാര പിഴ ചുമത്തി വീണ്ടും പഴയതുപോലെ തന്നെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന അധികൃതർ പിന്നീടൊരു വീഴ്ച വരുന്നത് വരെ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധനയോ ആവശ്യമായ അന്വേഷണമോ നടത്തുന്നില്ല.
സമാനരീതിയിൽ കഴിഞ്ഞ വർഷം കാസർകോട് ചെറുവത്തൂരിലുള്ള ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ്മ കഴിച്ച കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശിനി ദേവനന്ദ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ഷവർമ കഴിച്ച് അസ്വസ്ഥരായ 30 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഐഡിയൽ കൂൾബാറിന് ലൈസൻസില്ലെന്ന് കണ്ടെത്തുകയും സ്ഥാപനം സീൽ ചെയ്ത് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും നിരവധി ഭക്ഷണശാലകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ പെൺകുട്ടി മരിക്കാനിടയായ സംഭവവും സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. കാരണം മരണപ്പെട്ട പെൺകുട്ടിക്കും മറ്റ് കുട്ടികൾക്കും ഷിഗല്ലയുടെ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അതിൽനിന്നുതന്നെ വൃത്തിഹീനമായതും പഴയതുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയതെന്ന് വ്യക്തം.
ഷവർമ്മ കഴിച്ച മുഴുവൻ കുട്ടികൾക്കും അസ്വസ്ഥതയുണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. വിഷബാധയേറ്റ് ആശുപത്രിയിലെത്തിയ മുഴുവൻ കുട്ടികൾക്കും 103 ഡിഗ്രിയിലധികം പനി കണ്ടെത്തിയത് ഷിഗെല്ലയുടെ ലക്ഷണമാവാം. ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. ഇത് മൂലം ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണമാണ് മാരകമാകുന്നത്. നിർജ്ജലീകരണം നിയന്ത്റിക്കാൻ സാധിക്കാതെ വന്നാൽ രോഗി ഗുരുതരാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും പോകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഭക്ഷ്യവിഷബാധ ഗുരുതരമാകാൻ സാദ്ധ്യത കൂടുതൽ.
ഷവർമ്മ കഴിച്ച മുഴുവൻ കുട്ടികൾക്കും അസ്വസ്ഥതയുണ്ടായത് 24 മണിക്കൂറിനുള്ളിലാണ്. വിഷബാധയേറ്റ് ആശുപത്രിയിലെത്തിയ മുഴുവൻ കുട്ടികൾക്കും 103 ഡിഗ്രിയിലധികം പനി കണ്ടെത്തിയത് ഷിഗെല്ലയുടെ ലക്ഷണമാവാം. ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോൾ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. ഇത് മൂലം ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണമാണ് മാരകമാകുന്നത്. നിർജ്ജലീകരണം നിയന്ത്റിക്കാൻ സാധിക്കാതെ വന്നാൽ രോഗി ഗുരുതരാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും പോകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഭക്ഷ്യവിഷബാധ ഗുരുതരമാകാൻ സാദ്ധ്യത കൂടുതൽ.
ഷിഗെല്ല ബാധിച്ചാൽ വളരെ വേഗം മരണം സംഭവിക്കുമെന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. കൃത്യമായ ചികിത്സ ലഭിച്ചാൽ രോഗം ഭേദമാക്കാം. എന്നാലും ആരോഗ്യം കുറഞ്ഞ ആളുകളിൽ രോഗം വേഗത്തിൽ ഗുരുതരമാകും.