രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 59 ലക്ഷത്തിന്റെ സ്വര്‍ണം!
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വാൻ സ്വർണ്ണവേട്ട. ഇവിടെ നിന്നും പിടികൂടിയത് 59 ലക്ഷം രൂപയുടെ സ്വര്‍ണമാണ്. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പിടികൂടിയത്. സംഭവത്തിൽ സ്വര്‍ണവുമായി വന്ന മലപ്പുറം വേങ്ങര സ്വദേശി ശംസുദ്ദീനെ പോലീസ് പിടികൂടിയിട്ടുണ്ട്