ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ചു; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി ടി പ്രിജുവിനെതിരെയാണ് നടപടി. ആറ് കെയ്സ് ബിയർ മോഷ്ടിച്ച കേസിലാണ് പ്രിജുവിനെ സസ്പെൻഡ് ചെയ്തത്.കഞ്ചിക്കോട് പ്രവർത്തിക്കുന്ന ബിയർ ഉത്പാദന കേന്ദ്രത്തിൽ നിന്ന് ക്വാളിറ്റി പരിശോധിക്കാനായി എക്സൈസ് ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉണ്ടായിരുന്നത്. അദ്ദേഹം ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണം നടന്നത്.കഴിഞ്ഞമാസം 29നായിരുന്നു സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എക്സൈസ് ഓഫീസർ സ്വകാര്യ വാഹനത്തിൽ ബിയർ ബോട്ടിലുകൾ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ ജീവനക്കാരുടെ മൊഴിയും നിർണായകമായി.