പോഷക സമ്പന്നം, ഇത് പതിവായി ഉപയോഗിച്ചാൽ പ്രമേഹം കുറയും, റാഗിയുടെ ആരോഗ്യഗുണങ്ങൾ ഇവയാണ്
പോഷകശ്രേഷ്ഠനാണ് റാഗിയിൽ വിറ്റാമിൻ സി, ബി 6, ഫോളിക് ആസിഡ്, ഡയറ്ററി ഫൈബർ പോളിഫിനോൾ എന്നിവ ധാരാളമുണ്ട്. ഗുണങ്ങൾ കേട്ടോളൂ – കാൽസ്യവും ജീവകം ഡിയും ഉള്ളതിനാൽ അസ്ഥികൾക്ക് ആരോഗ്യം നൽകുന്നു. ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ച തടയും.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ പതിവായ ഉപയോഗം പ്രമേഹം ശമിപ്പിക്കും. അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കും. ഇതിലുള്ള ആന്റിഓക്സിഡന്റുകൾ ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, വിഷാദം, തലവേദന തുടങ്ങി സ്ട്രെസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്ന അമിനോ ആസിഡുകൾ റാഗിയിലുണ്ട്.
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ അത്ഭുതകരമായ കഴിവുണ്ട് റാഗിയ്ക്ക്.