വട്ടിയൂർക്കാവിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് മർദനമേറ്റു; രണ്ട് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ട് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ. മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകർക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവരുടെ ബൈക്കും നശിപ്പിച്ചിരുന്നു.വട്ടിയൂർക്കാവിൽ കഴിഞ്ഞ കുറച്ച് നാളുകളായി സി പി എം – ബി ജെ പി സംഘർഷം നിലനിൽക്കുകയാണ്. ദീപാവലി ദിവസം രാത്രി ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സംഘർഷം.ഇന്ന് പുലർച്ചെയാണ് ബി ജെ പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ബി ജെ പിയുടെ പ്രതികരണം. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി