ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ ഇടിച്ച് വിമാനം തകര്‍ന്നു, പൈലറ്റ് കൊല്ലപ്പെട്ടു
മധ്യപ്രദേശിലെ രേവയിൽ ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ വിമാനം ഇടിച്ചു തകര്‍ന്നു. പരിശീലനത്തിനിടെയാണ് സംഭവം. അപകടത്തിൽ വിമാനത്തിന്റെ ഒരു പൈലറ്റ് മരിച്ചു.
ജില്ലയിൽ പരിശീലനത്തിനിടെ ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ വിമാനം തകര്‍ന്ന് ഒരു പൈലറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി രേവ എസ്പി നവനീത് ഭാസിൻ പറഞ്ഞു. പരിക്കേറ്റ പൈലറ്റിനെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വ്യാഴാഴ്ച്ച രാത്രി വൈകിയാണ് സംഭവം. താഴികക്കുടത്തിൽ ഇടിച്ചു തകര്‍ന്ന വിമാനം ഒരു വീടിന്റെ മുറ്റത്താണ് പതിച്ചത്
അപകടം നടന്ന സമയത്ത് രണ്ട് പൈലറ്റുമാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പൈലറ്റ് വിദഗ്ധ ഡോക്ടർമാരുടെ മേല്‍നോട്ടത്തിൽ ചികിത്സയിലാണ്.