പുത്തന്‍ ഫീച്ചറുമായി വാട്സാപ്പ്; പുതിയ ഫോണ്‍ എടുക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായേക്കും
2022 ല്‍ അവതരിപ്പിച്ച ചില ഫീച്ചറുകളും അപ്ഡേറ്റുകളും വാട്സാപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. ഒട്ടവവധി പുതിയ ഫീച്ചറുകള്‍ 2023 ന്റെ തുടക്കത്തോടെ തന്നെ അവതരിപ്പിക്കാനും വാട്സാപ്പ് പദ്ധതിയിടുന്നുണ്ട്. ഇപ്പോഴിതാ പുതിയ ‘ചാറ്റ് ട്രാന്‍സ്ഫര്‍’ ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ വാട്സാപ്പ് ഒരുങ്ങുന്നുവെന്നും അതിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേയ്ക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്കാകും ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഭാവി അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ വാട്സാപ്പ് അനുവദിക്കുന്നുണ്ട്. പുതിയ ഫോണിലേയ്ക്ക് മാറുന്ന വേളയില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും. പുതിയ ഫീച്ചര്‍ വന്നാല്‍ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും.