പതിവായി നായ്ക്കൂടിന്റെ അടുത്തെത്തുന്ന കൂറ്റൻ മൂർഖൻ, പക്ഷേ ഇത്തവണ എത്തി പത്തിവിടർത്തിയ പാമ്പിന് സംഭവിച്ചത് ഇതാണ്;
കൊല്ലം ജില്ലയിലെ പരവൂറിനടുത്തുള്ള അംബിക മുക്ക് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീടിന് ചുറ്റും വിശാലമായ പറമ്പ് ,പിറകിലായി നായ്ക്കൂട്ടിൽ രണ്ട് നാടൻ നായ്ക്കൾ. അവരാണ് വീട്ടുകാർക്ക് മൂർഖനെ കാണിച്ച് കൊടുത്തത്.snake-masterപതിവായി കൂടിന്റെ അടുത്ത് എത്തുന്ന മൂർഖൻ പാമ്പിനെ കണ്ടാൽ നായ്ക്കൾ വ്യത്യസ്ത ശബ്ദത്തിൽ കുരയ്ക്കുമായിരുന്നു. ഇത്തവണ മൂർഖൻ മാളത്തിൽ കയറിയതും വീട്ടുടമ മാളം അടച്ചു. സ്ഥലത്തെത്തിയ വാവ സുരേഷ് മാളം പൊളിച്ച് തുടങ്ങി.വലിയ പറമ്പായതിനാൽ വിശാലമായ മാളമാണ്. ഒത്തിരി നേരത്തെ തിരച്ചിലിനൊടുവിൽ മൂർഖനെ കണ്ടു. അത് വീണ്ടും നായ്ക്കൂടിന് അടുത്ത് എത്തി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്…