ഫുട്ബാൾ ലോകകപ്പ് അറബ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് വളമേകി; ഖത്തർ അടക്കം രാജ്യങ്ങൾ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്
ദോഹ: ഖത്തർ ഫുട്ബാൾ ലോകകപ്പിന് വേദിയായതോടെ ഗൾഫ് മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ വെച്ചതായി റിപ്പോർട്ട്. ഖത്തറിനോടൊപ്പം യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും വിനോദ സഞ്ചാരമേഖലയിലൂടെ നേട്ടമുണ്ടാക്കി. അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ടൂർണമെന്റ് സമയത്ത് 25 ലക്ഷത്തിലധികം ആളുകളാണ് മേഖല സന്ദർശിച്ചത്. ഇത് വഴി യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ വിനോദ സഞ്ചാര മേഖലയിൽ ഗുണഭോക്താക്കളായി മാറി.
ലോകകപ്പ് കാലയളവിൽ മറ്റു അറബ് രാജ്യങ്ങളിൽ നിന്നുമുള്ള എയർവേസുകൾ ഖത്തറിലേയ്ക്ക് സർവീസുകൾ നീട്ടിയതും വളർച്ചയുടെ നിരക്ക് വർദ്ധിപ്പിട്ടുണ്ട്
ഗൾഫ് മേഖലയിൽ ടൂറിസം വരുമാനത്തിലും ആഭ്യന്തര ഉത്പാദനത്തിൽ അതിന്റെ പ്രതിഫലനത്തിലും യുഎഇ ആണ് മുന്നിൽ. യു.എ.ഇയുടെ ജി.ഡിപിയിൽ ടൂറിസം മേഖലയുടെ പങ്ക് 11.6 ശതമാനമാണ്. 6.8 ശതമാനവുമായി ബഹ്റൈനാണ് രണ്ടാമത്. 5.3 ശതമാനവുമായി സൗദി അറേബ്യ മൂന്നാമതെത്തിയപ്പോൾ, 3.3 ശതമാനമാണ് കുവൈത്തിനും ഒമാനുമുള്ളത്.