പതിനഞ്ച് അടി നീളം! ആര് കണ്ടാലും പേടിക്കുന്ന കൂറ്റൻ രാജവെമ്പാല നടുറോഡിൽ, പിടിക്കാൻ ശ്രമിച്ചപ്പോൾ പത്തിവിടർത്തി കടിക്കാനായി മുന്നോട്ട്
സോറോ: പതിനഞ്ച് അടി നീളമുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒഡീഷയിലെ സോറോ ജില്ലയിലാണ് സംഭവം. ഖനിക്ക് സമീപമാണ് രാജവെമ്പാലയെ കണ്ടത്. ഇവിടത്തെ തൊഴിലാളികൾ ഉടൻ പാമ്പുപിടിത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഇദ്ദേഹം സ്ഥലത്തെത്തി.
തുടർന്ന് പാമ്പ് ഇഴഞ്ഞ് നടുറോഡിലേക്ക് പോകുകയായിരുന്നു. പിടിക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി തവണ രാജവെമ്പാല പത്തിവിടർത്തി പാമ്പ് പിടിത്തക്കാരനെ കൊത്താൻ ശ്രമിക്കുന്നുണ്ട്. വളരെ പാടുപെട്ടാണ് അദ്ദേഹം പാമ്പിനെ പിടികൂടിയത്. കുട്ടികളടക്കം നിരവധി പേർ ചുറ്റുമുണ്ട്. ഇവരാണ് വീഡിയോ ഫോണിൽ പകർത്തിയത്.