ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ:നടപടിയില്ലെന്ന് ആക്ഷേപം
മാവേലിക്കര: ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് ഭക്ഷ്യവിഷബാധ. നഗരത്തില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും പ്രഹസനമാണെന്ന് പരാതി ഉയര്‍ന്നു. തഴക്കര കായിക്കല്‍ റെജി-ലില്ലി ദമ്പത്തികളുടെ മകള്‍ അജീന റെജി(21)യ്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മിച്ചല്‍ ജങ്ഷനിലെ ബേക്ക് ഹൗസ് ബേക്കറിയില്‍നിന്നും ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ശാരീരക അസ്വസ്ഥതയുണ്ടായ വിദ്യാര്‍ത്ഥിനിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഷവര്‍മ കഴിച്ചത്. ഇതിനുശേഷം ഛര്‍ദിച്ചെങ്കിലും ശാരീരിക അസ്വസ്ഥത വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ എത്തിച്ച ഉടന്‍ കുഴഞ്ഞുവീഴുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ നഗരത്തിിെ ചില കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ആരോപണ വിധേയമായ സ്ഥാപനത്തിന് നോട്ടീസ് നല്കുന്നതില് നടപടികള്‍ ഒതുങ്ങി. ഷവര്‍മ നലര്മാണം തുറസായ സ്ഥലത്ത് പാടില്ലെന്നും ?ാസുകൊണ്ട് മറച്ച് ഷവര്‍മ നിര്‍മിക്കണമെന്നും നേരത്തെ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മാവേലിക്കരയിലെ മിക്ക കടകളിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. നഗരത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്ത്എനവും കാര്യക്ഷമമല്ല. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തുകയും പിന്നീട് യാതൊരു വിധ പരിശോധനയും നടത്താതെ ഇരിയ്ക്കുകയുമാണ് നഗരസഭയിലെ ആരോഗ്യവിഭാഗം ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച ആറുസ്ഥാപനങ്ങള്ക്ക് നോട്ടീസ് നല്കി. പഴകിയ എണ്ണ ഉപയോഗിച്ചതിന് മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജി.എസ്.സുരേഷ്, ജെ.എച്ച്.ഐമാരായ ജി.അശ്വതി, ശിവന്, സ്മിത, രവീന്ദ്രനാഥപിള്ള, എം.എസ് ആശാദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തുമ്പോള്‍ മൃദു സമീപനം സ്വീകരിക്കുന്നതായും പരാതിയുണ്ട്. നഗരത്തിലെ ചില ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കുമെതിരെ പരാതി ഉയര്‍ന്നിട്ടും ആരോഗ്യ വിഭാഗത്തിന്റേത് അനങ്ങാപ്പാറ നയമാണെന്നും ആക്ഷേപമുണ്ട്.