തിരുവനന്തപുരത്ത് നഗര മദ്ധ്യത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹത്തിന്റെ വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും
തിരുവനന്തപുരം: പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ ടിമ സാന്ദ്രയാണ് മരിച്ചത്. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പറയപ്പെടുന്നു.