‘മാളികപ്പുറം ഇപ്പൊ എന്താ ആലോചിക്കുന്നതെന്ന് ഞാൻ പറയട്ടെ?’ പുതിയ പോസ്റ്റുമായി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ‘മാളികപ്പുറം’. തിയേറ്ററിൽ നിറഞ്ഞ സദസിൽ ഓടുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചെറിയ ഭാഗം ഉൾപ്പെടുത്തിയ വീഡിയോ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മാളികപ്പുറം ഇപ്പൊ എന്താ ആലോചിക്കുന്നതെന്ന് ഞാൻ പറയട്ടെ?? എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.’ഈ ഗാനം വരുമ്പോൾ അറിയാതെ കണ്ണ് നിറയും’, എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വിഷ്ണു ശശി ശങ്കർ സംവിധനം ചെയ്ത മാളികപ്പുറം കാവ്യ ഫിലിംകമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ജനുവരി ആറ് മുതൽ തെലുങ്ക്, തമിഴ് പതിപ്പുകളിലും ചിത്രം റിലീസ് ചെയ്യും.സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽപ്രധാന വേഷങ്ങളിൽ എത്തുന്നു. കാമറ വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, ഗാനരചന സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കോറിയോഗ്രഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.