മാസ്ക് കൊണ്ട് മുഖം മറച്ച് രഹസ്യമായി ആശ്രമത്തിൽ സന്ദർശനം നടത്തി അനുഷ്കയും കൊഹ്ലിയും; ചിത്രങ്ങൾ പുറത്ത്
ക്രിക്കറ്റ്- സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് വിരാട് കൊഹ്ലിയും അനുഷ്ക ശർമ്മയും. താരങ്ങൾ മഥുരയിലുള്ള ഒരു ആശ്രമം സന്ദർശിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനുഷ്കയും വിരാടും ആശ്രമത്തിലെ ആളുകളെ കാണുന്നതും അവരുമായി എടുത്ത ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.പുറത്തുവന്ന ചിത്രങ്ങളിൽ നടി കറുത്ത ജാക്കറ്റും വിരാട് പച്ച ജാക്കറ്റും ധരിച്ചിരിക്കുന്നതായി കാണാൻ കഴിയുന്നു. അവർ മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ട്. സന്ദർശനത്തെക്കുറിച്ച് ഇരുവരും ഔദ്യോഗിക വിവരങ്ങൾ പങ്കുവച്ചിട്ടില്ല. ആരാധകരുടെ പോസ്റ്റുകളിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിച്ചത്.