കൊടെെക്കനാലിലേയ്ക്ക് വിനോദയാത്ര പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി
കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്ന് കൊടെെക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച സുഹൃത്തുക്കൾക്കൊപ്പം കൊടെെക്കനാലിലേയ്ക്ക് വിനോദയാത്ര പോയതാണ് ഇവർ
പ്രദേശത്തെ പൂണ്ടി ഉൾക്കാട്ടിൽ ചൊവാഴ്ചയാണ് അൽത്താഫിനെയും ഹാഫിസിനെയും കാണാതായത്. ഈരാറ്റുപേട്ട പൊലീസും കൊടെെക്കനാലിൽ എത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവാഴ്ച വനത്തിൽ പോയി തിരിച്ച് വരുമ്പോൾ രണ്ട് പേർ കൂട്ടം തെറ്റിയെന്നാണ് ഇവരുടെ മൊഴി.