സജി ചെറിയാനെ വീണ്ടും മന്ത്രിയായി അവരോധിച്ചതിൽ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉദുമ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.
ഉദുമ : ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന സജി ചെറിയാനെ വീണ്ടും മന്ത്രിയായി അവരോധിച്ചതിൽ പ്രതിഷേധിച്ച് ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉദുമ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിദ്യാഭ്യാസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്.. ഭക്തവത്സലൻ അധ്യക്ഷനായി. വാസു മാങ്ങാട്, കൃഷ്ണൻ മാങ്ങാട്, ബി. ബാലകൃഷ്ണൻ ശ്രീജ പുരുഷോത്തമൻ കെ വി അപ്പു പന്തൽ നാരായണൻ മജീദ് മാങ്ങാട് ഷിബു കടവൻകാനം നിതിൻരാജ്, കെ വി ശോഭന പുഷ്പശ്രീധരൻവേണു പള്ളം,കൃഷ്ണൻ പള്ളം കെ ആർ, ശകുന്തള, ബിന്ദു സുധൻ തുടങ്ങിയവർ നേതൃത്വം നൽകി.