ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യം അധികൃതർ മൗനം വെടിയുന്നു –
എസ് വൈ എസ്
പള്ളംങ്കോട്: ജനവാസ കേന്ദ്രങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ശല്യവും മറ്റു വന്യമൃഗശല്യവും ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവൻ ഭീഷണിയാണ്.
വൻ കൃഷി നാശവും തുടർക്കഥയാവുന്നത് പരിഹരിക്കാൻ അധികൃതിരുടെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.
ദേലംപാടി, കാറഡുക്ക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇത് വരെ റിപ്പോർട്ട് ചെയ്ത കേസുകൾ പഠിക്കുകയും പ്രതിരോധ മാർഗങ്ങൾ വനം, വന്യ ജീവി വകുപ്പ് അധികൃതർ കാണേണ്ടതുണ്ടെന്ന് എസ് വൈ എസ് പള്ളംങ്കോട് സർക്കിൾവാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.
കൗൺസിൽ, ജലീൽ സഖാഫി യുടെ അദ്ധ്യക്ഷതയിൽ റസാഖ് സഖാഫി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. സുലൈമാൻ സഅദി വിഷയാവതരണം നടത്തി തുടർന്ന് റിപ്പോർട്ടുകൾ അതരിപ്പിച്ചു അലി മാസ്റ്റർ പുന സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി , ജാഫർ സഅദി, ഹല്ലാജ സാഖാഫി, ഹാരിസ് ഹിമമി സാഖാഫീ, ഷമീർ സി എച്ച് , ജലീൽ സഖാഫി തുടങ്ങിയവർ സംസാരിച്ചു അബ്ദുല്ല പരപ്പ സ്വാഗതവും റഷീദ് പള്ളങ്കോട് നന്ദിയും പറഞ്ഞു.