നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട, 1.3 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ 1.375 കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെയും ഡി.ആർ,ഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്ലെറ്റിൽ വച്ച് സ്വർണം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ പിടിയിലായത്.സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ വിഷ്ണു, അഭീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു പരിശോധന. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.