ഡോണ്‍ തസ്ലീം കൊല്ലപ്പെട്ടു
മൃതദേഹം കണ്ടെത്തിയത് കര്‍ണ്ണാടകയിലെ വെടുവാളില് നിന്നും
കാസര്‍കോട്:കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ മംഗുളൂരിലെ ജ്വല്ലറി മോഷണുമായി ബന്ധപ്പെട്ട് ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന മുഹതസീം എന്ന തസ്ലീം ജയിലില്‍ നിന്ന് ഇറങ്ങിയുടനെ അഞ്ജാത സംഘം തട്ടികൊണ്ടുപോയിരുന്നു ,മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടകയിലെ വെടുവാള് പ്രദേശത്തുവെച്ച് തസ്ലീമിന്റെ മൃതദേഹം കണ്ടെത്തി.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.ഉപ്പള മംഗലാപുരം കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന അധോലോക സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് നല്കുന്ന വിവരങ്ങള്‍.കൂടു
തല്‍ വിവരങ്ങള്‍ തുടർഅന്വേഷണത്തില്‍ മാത്രമേ പറയാൻ സാധിക്കുവെള്ളന്ന് പോലീസ് വ്യക്തമാക്കി.
ആരായിരുന്നു തസ്ലീം .
കാസര്‍കോഡ് നിന്ന് ഡല്‍ഹി പൊലീസ് അധികമാരുമറിയാതെ വലയിലാക്കിയ സി.എം.മുഹ്ദാസിം ഏലിയാസ് തസ്ലീമിന് തീവ്രവാദ വേരുകള്‍ ഉള്ളതായി സംശയമുണ്ടയിരുന്നെക്കിലും അറസ്റ്റ് ചെയ്തത് ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുന്ന തസ്ലീം താൻ റോ എജെജെന്റായിരുന്നു മനസിലാക്കിയ പോലീസ് വിട്ടയച്ചു എന്നാണ് പറയാറുള്ളത് . ദക്ഷിണ കന്നഡ ജില്ലയിലെ ആര്‍എസ്എസ് നേതാക്കളെ വധിക്കാനുള്ള ഗൂപദ്ധതിയുടെ പേരിലാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം . നിരവധി കേസുകളാണ് തസീമിനെതിരെ ഇതിന് മുമ്ബ് ചുമത്തിയിട്ടുള്ളത്. രണ്ടു വ്യാജ പാസ്പോര്ട്ടുകള് കൈവശം വച്ച കേസ്, വീട്ടില്‍ അതിക്രമിച്ചുകയറിയ കേസ്, ബേക്കല്‍ എസ്ഐ വിപിന്‍ നേരേ നടത്തിയ ഭീഷണി ഇവ ചിലത് മാത്രം. കശ്മീരിലേക്ക് ഭീകരസംഘടനകള്‍ യുവാക്കളെ റിക്രൂട്ട്മെന്റ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്റര്‍പോളും കേന്ദ്ര ഇന്റലിജന്‍സും തസീമിനെ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രാദേശികമായി ഇയാള്‍ ഡോണ്‍ എന്നാണ് അറിയപ്പെടുന്നത്. വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ച് ഇയാള്‍ ഒട്ടേറെ വിദേശയാത്രകള്‍ നടത്തിയിരുന്നു. പാസ്പോര്‍ട്ട് നിര്‍മ്മിക്കാന്‍ വ്യാജരേഖകളും സീലുകളും നിര്‍മ്മിച്ചതായും നേരത്തെ കണ്ടെത്തിയരുന്നു. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം വ്യാജമായി നിര്‍മ്മിച്ചിരുന്നു ഇയാള്‍. കേന്ദ്രസര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും സ്വന്തം പേരില്‍ നിര്‍മ്മിച്ചു. മലപ്പുറം തിരൂരില്‍ വ്യാജ പാസ്പോര്‍ട്ട് കേസില്‍ 2011ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
പിടികൂടുമ്ബോഴെല്ലാം ഇയാള്‍ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇതു കൂടാതെ വധശ്രമം, ഗുണ്ടാ ആക്രമണം ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഇയാളുടെ പേരിലുണ്ട് . ചെമ്ബരിക്കയിലെ തന്നെ ഒരു കുടുംബത്തെ വീട് കയറി ആക്രമിച്ച കേസില്‍ 2017ല്‍ ഇയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തില്ല.പിന്നീട് ഈ കുടുംബം മാധ്യമങ്ങള്‍ക്കു മുന്‍പിലെത്തി ദുരനുഭവം വിവരിച്ചു. തസ്ലിമും സുഹൃത്തുക്കളും ചേര്‍ന്നു മേല്‍പ്പറമ്ബ് സ്വദേശിയായ മജീദിനെ മര്‍ദിച്ചതിനും 2011ല്‍ ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്ജില് മുഹതാസിം സിഎം തസ്ലീം ഡോണ്‍, കുളാബെ, നിയര്‍ ഗണപതി ടെമ്ബിള്‍, ബെന്ഡിസ് ഹൗസ്, മുംബൈ,-40001 എന്ന വിലാസമാണ് നല്‍കിയിരിക്കുന്നത്. റോയുടെ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് സമാനമാണ് ഇയാളുടേത്. നേരത്തെ ബി എൻ സി ഇയളുമായുള്ള അഭിമുകം വീഡിയോ പുറത്തുവിട്ടിരുന്നു