തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍;
പെണ്‍കുട്ടിയും യുവാവും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് വിവരം
ന്യൂഡല്‍ഹി: ആദര്‍ശ് നഗറില്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിപിടിയില്‍. സുഖ് വിന്ദര്‍ (22) ആണ് പിടിയിലായത്. ജനുവരി രണ്ടിനാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് വിവരം. മൂന്ന് നാല് തവണ ഇയാള്‍ കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.