ബി ജെ പി നേതാവിന്റെ അഞ്ചുനിലയുള്ള ഹോട്ടൽ നിമിഷനേരം കൊണ്ട് തകർത്ത് ജില്ലാ ഭരണകൂടം,
ഭോപ്പാൽ: കൊലപാതകക്കുറ്റം ആരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ബി ജെ പി നേതാവ് മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടൽ ജില്ലാ ഭരണകൂടം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. മദ്ധ്യപ്രദേശ് സാഗറിലെ മകരോണിയയിലുള്ള ജയ്റാം പാലസ് എന്ന അഞ്ചുനില കെട്ടിടമാണ് തകർത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.രണ്ട് നില കെട്ടിടം പണിയുന്നതിന് മാത്രമാണ് അനുമതി നൽകിയതെന്നും എന്നാൽ ഇത് ലംഘിച്ച് അഞ്ചുനില കെട്ടിടം നിർമിച്ചതിന്റെ പേരിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇൻഡോറിൽ നിന്നെത്തിയ പ്രത്യേക സംഘം 60 സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് എട്ടുമണിക്കൂറോളം എടുത്താണ് അഞ്ചുനില കെട്ടിടം പൂർണമായി തകർത്തത്. രണ്ട് സ്ഫോടനങ്ങളിലായി കെട്ടിടം തകർക്കുകയായിരുന്നു.