കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണം ഇതാണ്
പച്ചക്കറികൾ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. അത്തരത്തിൽ ഗുണകരമായ പച്ചക്കറികളിൽ ഒന്നാണ് കാബേജ്. കാബേജ് ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാബേജ് പല നിറങ്ങളിലും ലഭ്യമാണ്. കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമാണ് കാബേജ്. കാബേജ് കഴിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും കാബേജ് മികച്ചതാണ്. കാബേജ് കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
പ്രതിരോധശേഷി: കാബേജിൽ വിറ്റാമിൻ സി കാണപ്പെടുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായകമായി കണക്കാക്കപ്പെടുന്നു. ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.