ലഖ്നൗ: വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് നാട്ടുകാരെയും പോലീസിനെയും വട്ടംക്കറക്കി. ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ഭാര്യയെ കൊന്ന് തലയറുത്ത ശേഷം പോലീസ് സ്റ്റേഷനിലേക്ക് വരികയായിന്നു യുവാവ്. ജഹാങ്കിറാബാദ് പോലീസ് സ്റ്റേഷനിലേക്കാണ് പ്രതി എത്തിയത്.
കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രതി ഭാര്യയുടെ തലയുമാണ് സ്റ്റേഷനിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാരില്‍ ചിലര്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ വെട്ടിച്ചാണ് പ്രതി പോലീസിന് മുന്നിലെത്തിയത്.
പോലീസ് പിടികൂടുമെന്നായപ്പോള്‍ ഇയാള്‍ അടവ് മാറ്റി. കൈയ്യിലുണ്ടായിരുന്ന ഭാര്യയുടെ തല പിടിച്ചുവാങ്ങാന്‍ പോലീസ് ശ്രമിച്ചു. പ്രതി കുതറി മാറാന്‍ ശ്രമിച്ചു. ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ പ്രതി ദേശീയ ഗാനം ആലപിക്കുകയായിരുന്നു. പിന്നീട് ഭാരത് മാതാ കീ ജയ് എന്നും വിളിച്ച സംഭവം പ്രദേശത്തെ ആകെ മുള്‍മുനയിലാക്കി. അഖിലേഷ് റാവത്ത് എന്നയാളാണ് ഭാര്യയുടെ തല അറുത്തതെന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരെ കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയും ഭാര്യയും തമ്മില്‍ പതിവായി തര്‍ക്കമുണ്ടാകാറുണ്ടെന്ന് പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു.