ത്രിപുര മുൻ മുഖ്യമന്ത്രിയുടെ തറവാട് ആക്രമിച്ചു, കടകൾ തീയിട്ടു, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബി ജെ പി
അഗർത്തല : ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ കുടുംബ വീട്ടിൽ ഗുണ്ടകളുടെ ആക്രമണം. ബിപ്ലബ് ദേബിന്റെ പിതാവ് അന്തരിച്ച ഹിരുധൻ ദേബിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ബിപ്ലബിന്റെ പിതാവിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും വീട്ടിൽ ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷം ചടങ്ങ് നടത്തേണ്ട ദിവസത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായത്.ബി ജെ പി നേതാവിന്റെ വീട് ആക്രമിച്ച അക്രമികൾ സമീപത്തുള്ള കടകളും, വാഹനങ്ങളും കത്തിക്കുകയും ചെയ്തു. തീയിട്ടത് സിപിഎം അനുഭാവികളാണെന്ന് ബിജെപി ആരോപിച്ചു. ആക്രമണം നടക്കുമ്പോൾ ബിപ്ലബ് ദേബിന്റെ കുടുംബ വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.