അംബികാസുതൻ മാങ്ങാടിന് ഓടക്കുഴൽ പുരസ്കാരം; അവാർഡ് ലഭിച്ചത് പ്രാണവായു എന്ന കഥാസമാഹാരത്തിന്
തിരുവനന്തപുരം: ഇത്തവണത്തെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാട് അർഹനായി. അദ്ദേഹത്തിന്റെ പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് 2022-ലെ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസം രണ്ടാം തീയതി അഞ്ച് മണിക്ക് കൊച്ചിയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഡോ. എം ലീലാവതി അവാർഡ് കൈമാറും.ambikasuthan-mangad-bookമാക്കം എന്ന പെൺതെയ്യം, എൻമകജെ, രണ്ട് മത്സ്യങ്ങൾ, മരക്കാപ്പിലെ തെയ്യങ്ങൾ, മൊട്ടാമ്പുളി, കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ എന്നിവ പ്രശസ്തമായ രചനകളാണ്.