സി ബി ഐ പുനരന്വേഷണ റിപ്പോർട്ട് ബി. എൻ. സി. ക്ക്
ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമല്ല, അസ്വാഭാവികവും അപകടവുമാകാം. പുനരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
റിപ്പോർട്ട് :
കെ എസ് ഗോപാലകൃഷ്ണൻ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്ല്യാരുടെ ദൂരൂഹ മരണത്തെ പറ്റിയുള്ള പുനരന്വേഷണം റിപ്പോർട്ട് സിബിഐ കോടതയിൽ സമർപ്പിച്ചു ,കേരളത്തെ ഇളക്കി മറിച്ച ദുരൂഹ മരണം കൊലപാതകം അല്ലെന്നണ് ഇന്ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. അതേസമയം ഇപ്പോൾ റിപ്പോർട്ടിൽ ആത്മഹത്യ പരാമർശം ഇല്ല,എന്നാൽ അസ്വാഭാവികവും അപകടമരണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു , അന്വേഷണ സംഘ തലവൻ ഡി വൈ എസ് പി ഡാർവിനാണ് പുനരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഖാസിയുടെ കുടുംബത്തിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നിരന്തരമായ സമരത്തെ തുടർന്നാണ് ഹൈ കോടതിയുടെ നിർദേശ പ്രകാരം സി ബി ഐ കേസ് പുനരന്വേഷിച്ചത്.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ കടലിൽ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലിസ് അന്വേഷണം അവസാനിപ്പിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയും പോലിസ് കണ്ടെത്തല്‍ ശരിവച്ചു. സാത്വികനായ പണ്ഡിതന്, നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന് എന്നീ നിലകളില്‍ ശ്രദ്ധേയനായ നേതാവ് ആത്മഹത്യ ചെയ്തു എന്ന പോലിസ് ഭാഷ്യം പരിഹാസ്യമായാണ് ജനങ്ങൾ കണ്ടത് ,
കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും ഈ പോലിസ് ഭാഷ്യം തള്ളി നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി സമരപാതയിൽ തുടരുകയാണ് . ആദ്യം അന്വേഷിച്ച ബേക്കല്‍ പോലിസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. മുസ്ലിയാര്, കിഴൂര്‍ കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ഇതിനെ എറണാകുളം സിജെഎം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു. ഈ റിപ്പോര്‍ട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു വര്‍ഷമായി ഖാസിയുടെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരികയാണ്.തുടർച്ചയായ നാനൂർ ദിവസങ്ങൾ പിന്നിട്ടിട്ടും കാസി ആക്ഷൻ കമ്മിറ്റിയും സമരത്തിലാണ്.
അതേസമയം കേരളത്തിൽ ആദ്യമായി കുറ്റാന്വേഷണ രംഗത്ത് കോടതി ഉത്തരവ് പ്രകാരം ഖാസി കേസിൽ മനഃശാസ്ത്ര പോസ്റ്റ്മാർട്ടം എന്ന സൈക്കോളജിക്കൽ ഓട്ടോപ്സി ഖാസി കേസിൽപ്രയോഗിച്ചിരുന്നു, ഇതിനു പോണ്ടിച്ചറിയിലെ ജിപ്മെർ മെഡിക്കൽ കോളേജ് സംഘമാണ് എത്തിയത്.ഇതിന് പിന്നാലെ സി.ബി.ഐയുടെ കേരളത്തിന്റെ ചുമതലയുള്ള ഐ.ജി.യും ചെമ്പിരിക്കയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.