തമന്നയും ബോളിവുഡ് നടൻ വിജയ് വർമ്മയും പ്രണയത്തിൽ ന്യൂ ഇയർ ചുംബന വീഡിയോ വെെറൽ
ബോളിവുഡ് നടൻ വിജയ് വർമ്മയും തമന്ന ഭാട്ടിയയും തമ്മിൽ പ്രണയത്തിലാണെന്ന് സൂചന. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇവർ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വീട്ടിൽ എത്തിയതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്.ഇപ്പോഴിതാ പ്രണയ വാർത്തയുടെ സ്ഥിരീകരണം എന്ന നിലയിൽ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ന്യൂ ഇയർ പാർട്ടി നടത്തുന്നതിടെ എടുത്ത വീഡിയോയിലാണ് തമന്നയും വിജയും ചുംബിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. പ്രചരിച്ച വീഡിയോയിൽ വ്യക്തത കുറവ് ഉണ്ടെങ്കിലും വിജയ് ഒരു വെള്ള ഷർട്ടും തമന്ന പിങ്ക് നിറത്തിലുള്ള വസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇരുതാരങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതുവരെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും പങ്കുവച്ചിട്ടില്ല.
ഒരു കൂട്ടം ആളുകൾ ന്യൂഇയര്‍ പാര്‍ട്ടി നടത്തുന്നതാണ് വൈറലായ വീഡിയോയുടെ പാശ്ചാത്തലം. അതിനിടയിൽ, ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാൻ ചെയ്യുമ്പോള്‍ അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്. ഇതിനോടകം വീഡിയോ വെെറലായി കഴിഞ്ഞു. മുൻപ് ഇരുവരെയും വിമാനത്താവളത്തിൽ ഒരുമിച്ച് കണ്ടത് പ്രചരിച്ചിരുന്നു.