ബുംറ ഫിറ്റ്; ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി. ചൊവ്വാഴ്ച ബിസിസിഐ അറിയിച്ചതാണ് ഇക്കാര്യം. കായികക്ഷമത വീണ്ടെടുത്തതോടെയാണ് തീരുമാനം.
പുറത്തേറ്റ പരിക്കിനെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ ബുംറ ടീമിന് പുറത്താണ്. ഇതോടെ കഴിഞ്ഞ ട്വന്റി 20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. ലോകകപ്പിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടത്തിയ പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുംറ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പരിക്ക് കാരണം കഴിഞ്ഞ ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബുംറയെ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്നാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന് മാലിക്, അര്‍ഷ്ദീപ് സിങ്.