തമിഴ്നാട്ടിൽ ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് അപകടം; മൂന്നാര്‍ സ്വദേശിയടക്കം രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
മൂന്നാര്‍: മൂന്നാറിലെ തോട്ടംതൊഴിലാളിയുടെ മകന് തമിഴ്നാട് കൊയമ്പത്തൂരിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു. മൂന്നാര്‍ ഗ്രാമസലാന്റ് റോഡില്‍ ശാന്തിവനത്തിന് സമീപം താമസിക്കുന്ന ശക്തിവേലിന്റെ മകന് എസ്. സുമന്(22)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൂത്തുക്കുടി സ്വദേശി മുത്തുകുമാര്‍ (24) മരിച്ചു. പുതുവര്‍ഷദിനം പുലര്‍ച്ചെ 2 ന് കൊയമ്പത്തൂര് അവിനാശി റോഡിലെ ടെക്സ്റ്റ് ടൂകവലയില് എതിരെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന മുത്തു കുമാര്‍ സംഭവസ്ഥലത്തും സുമന് കൊയമ്പത്തൂരിലെ ഗവ. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരിച്ചത്. ഇരുവരും കൊയമ്പത്തൂരിലെ ശിവന് വേടപട്ടിയിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ്. സുമന്റെ മ്യതദേഹം മൂന്നാറിൽ സംസ്കരിച്ചു. തമിഴ്നാട്ടില്‍ മൂന്നാര്‍ സ്വദേശികളായ യുവാക്കൾ ബൈക്ക് അപകടത്തില്‍ മരണപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നാലോളം പേരാണ് കൊയമ്പത്തൂരില് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.