രണ്ട് കുട്ടികളുടെ മാതാവായ 26കാരിയെ കാമുകനായ 20കാരനും രണ്ട് കൂട്ടുകാരും ചേർന്ന് ന്യൂഇയർ ദിനത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി
ചെന്നൈ: തമിഴ്നാട്ടിൽ ഞായറാഴ്ച 26 കാരിയായ യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. തിരുവള്ളൂരിന് സമീപം പുലരമ്പാക്കത്താണ് സംഭവം. യുവതിയുടെ പരാതിയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോപ്പിംഗിന് പോകാനെന്ന വ്യാജേന ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്.രണ്ട് കുട്ടികളുടെ അമ്മയായ പരാതിക്കാരിക്ക് പ്രതികളിൽ ഒരാളായ വിജയകുമാർ എന്ന 20 വയസുകാരനുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് കുട്ടികളുണ്ടെങ്കിലും യുവതി ഭർത്താവുമായി അകന്നായിരുന്നു കഴിഞ്ഞിരുന്നത്. ഇയാളിൽ നിന്നും വിവാഹമോചനം നേടാനും യുവതി ആഗ്രഹിച്ചിരുന്നു. വിജയകുമാറിനെ വിവാഹം കഴിക്കാനും ഇവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ന്യൂ ഇയർ ദിവസം ഷോപ്പിംഗിന് കൊണ്ടു പോയി സാരി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിജയകുമാർ യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ ഇയാളുടെ മറ്റ് രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. സാംരാജ് (27), സതീഷ് (27) എന്നീ രണ്ട് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് അന്വേഷണത്തിൽ ഇവർ വിജയകുമാറിന്റെ സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.