500 രൂപയുടെ 20 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു; അറസ്റ്റിലായ പ്രതിയുടെ പേരിൽ സമാനമായ കേസുകൾ നിരവധി
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകള്‍ പിടികൂടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മുട്ടില്‍ ചിലഞ്ഞിച്ചാല്‍ കല്ലംപെട്ടി വീട്ടില്‍ സനീര്‍ (39) ആണ് അറസ്റ്റിലായത്. കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കല്‍പ്പറ്റ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. സനീറിന്റെ പേരില്‍ ബംഗളൂരുവിലും സമാനമായ കേസുണ്ടെന്നും മുമ്പും കള്ളനോട്ടുകേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കല്‍പ്പറ്റ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് സനീറിനെ അറസ്റ്റു ചെയ്തത്.