ഇഷ്ടം പറഞ്ഞ് ഒരു മാസത്തിനകം പക്ഷാഘാതം വന്ന് കാമുകിയുടെ ശരീരം തളർന്നു, കഴിഞ്ഞ 30 വർഷമായി പരിചരിച്ച് കാമുകൻ
ബീജിംഗ് : മുപ്പത് വർഷമായി ശരീരം തളർന്ന കാമുകിയെ പരിചരിക്കുന്ന ഷു എന്ന ചൈനക്കാരൻ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്നു. 1992ലാണ് അന്ന് 29 വയസുണ്ടായിരുന്ന ഷു, സുന്ദരിയായ ഹുവാങിനെ കണ്ടുമുട്ടുന്നത്. ആദ്യകാഴ്ചയിൽ തന്നെ ഹുവാങിൽ ഷുവിൽ അനുരക്തനായി. വൈകാതെ പ്രണയം തുറന്ന് പറഞ്ഞു. ഇരുവർക്കും തമ്മിൽ പ്രണയം മൊട്ടിട്ടു. എന്നാൽ പിന്നെ വീട്ടിൽ കുടുംബക്കാരെയൊക്കെ കാമുകിയെ പരിചയപ്പെടുത്താമെന്ന് ഷു തീരുമാനിച്ചു. എന്നാൽ ഈ യാത്ര അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒരു ബസ് അപകടത്തിൽ ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു.അപകടത്തിൽ ഹുവാങ്ങിന്റെ നട്ടെല്ലിന് കേടുപാടുകൾ സംഭവിച്ചു, താമസിയാതെ യുവതിയുടെ കാലുകൾ തളർന്നു. അപകടത്തിൽ ഷുവിന് തലയിൽ ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അപകടത്തിന് ശേഷവും ഷു ഹുവാങ്ങിനെ വിട്ടുപോകാൻ തയ്യാറായില്ല. യുവതിയുടെ കുടുംബം ഉൾപ്പടെ കാമുകിയെ മറക്കാൻ ഷുവിനോട് ആവശ്യപ്പെട്ടെങ്കിലും അവളോടൊപ്പം ജീവിതം മുഴുവൻ ചെലവഴിക്കുമെന്ന വാഗ്ദ്ധാനം നിറവേറ്റാൻ അയാൾ ആഗ്രഹിച്ചു.
‘ഞങ്ങൾ ഡേറ്റിംഗിലായിരിക്കുമ്പോൾ ഞാൻ അവളെ ജീവിതകാലം മുഴുവൻ പരിപാലിക്കുമെന്നും എന്റെ വാഗദ്ധാനം പാലിക്കുമെന്നും ഞാൻ അവളോട് പറഞ്ഞു,’ കഴിഞ്ഞ ആഴ്ച ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ സു പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഹുവാങിനെ ഷു അയാളുടെ വീട്ടിലേക്ക് കൊണ്ടു പോയി. കാമുകിയെ പരിചരിക്കേണ്ടതിനാൽ മികച്ച ജോലി പോലും ഷു വേണ്ടെന്ന് വച്ചു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരു കുഞ്ഞിനെ ദത്തെടുത്തു.ഇരുവരുടേയും പ്രണയ കഥ ചൈനീസ് സോഷ്യൽ മീഡിയകളിൽ വൈറലാണ്. ’30 വർഷമായി തളർവാതബാധിതയായ തന്റെ കാമുകിയെ പരിചരിക്കുന്ന കാമുകൻ! പ്രണയത്തിനായി ഇത്രയധികം അർപ്പണബോധമുള്ള ഒരു പുരുഷൻ വിരളമാണ്. ഹാറ്റ്സ് ഓഫ്.’ എന്നാണ് ഒരാൾ വീഡിയോയിൽ പ്രതികരിച്ചത്.