കാഞ്ഞങ്ങാട്:ആലാമിപ്പള്ളി ബസ്റ്റാന്റ് കടമുറികള്‍ ലേലം ചെയ്യാനുള്ള നിയമാവലിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്തോടെ കടമുറി ലേലത്തിനുണ്ടായിരുന്ന ഉടക്ക് നീങ്ങി.നഗരസഭാ ഭരണസമിതിയിലെ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ എം.പി.ജാഫറാണ് താന്‍ കൂടി പങ്കാളിയായ ഭരണസമിതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.2019 ഫെബ്രുവരി 4 നാണ് ആലാമിപ്പള്ളി നഗരസഭാ ബസ്റ്റാന്റ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത്.വര്‍ഷങ്ങളായി യാഥാര്ത്ഥമാകാതിരുന്ന ബസ്റ്റാന്റ് യാഥാര്‍ത്ഥമായത് നിലവിലെ ഭരണസമിതി
യുടെ ഉത്സാഹത്തിലാണ്.കടമുറി ലേലം ചെയ്യുന്നതിനെതിരെ നഗരസഭാ കൗണ്‍സിലരും ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനുമായ ലീഗിലെ എം.പി.ജാഫര്‍ ഹൈക്കോടതിയെസമീപിച്ചത്തോടെയാണ് ആലാമിപ്പള്ളി
ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നത്.നിലവില്‍ ബസ്റ്റാന്റ്ില്‍ ബസ്സുകള്‍ കയറുന്നുണ്ടെങ്കിലും ജനസഞ്ചാരം കുറവാണ്.ബസ്റ്റാന്റ്ില്‍ വന്നിറങ്ങിയാല്‍ പച്ചവെള്ളം വരെ കിട്ടാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ പുതിയബസ്റ്റാന്റിനെ കൈയ്യൊഴിഞ്ഞത്. ആലാമിപ്പള്ളി ബസ്റ്റാന്റ് നിര്മ്മാണപ്പൂര്ത്തീകരണത്തിലും ബസ്റ്റാന്റ് ഉദ്ഘാടനത്തിലും യുഡിഎഫ് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു.കടമുറികളുടെ ലേലം ഒരുവര്‍ഷത്തോളം വൈകിപ്പിച്ചത് യുഡിഎഫിന്റെയും ലീഗിന്റെയും നിലപാടാണ്.ലേലം വൈകിയത്ത് മൂലം നഗരസഭയ്ക്ക് ലഭിക്കേണ്ടിയിരുന്ന വാടകവരുമാനമാണ് നഷ്ടമായത്.നിയമാവലിക്ക് സര് ക്കാര് അംഗീകാരം നല്‍കിയതോടെ ഇതുവരെ ഉണ്ടായിരുന്നതടസ്സങ്ങള് നീങ്ങിക്കിട്ടി.ഗസ്റ്റ് വഴി സര്‍ക്കാര്‍ വിഞ്ജാപനമിറക്കിയതോടെ നഗരസഭയ്ക്ക്കടമുറികള് ലേലം ചെയാന്‍ കഴിയും.ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളില്‍ 10ശതമാനം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും,3
ശതമാനം വിധവകള്‍ക്കും,3 ശതമാനം ഭിന്നശേഷിക്കാര്‍ക്കും,4 മുറികള്‍ അര്‍ധസര്‍ക്കാര്‍ സഹകരണ
സ്ഥാപനങ്ങള്‍ക്കും നീക്കിവെച്ചിട്ടുണ്ട്. ബസ്റ്റാന്റ്ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ ലേലം
ചെയുന്നതോടെ ആലാമിപ്പള്ളി ബസ്റ്റാന്റില്‍ യാത്രക്കാരുടെ തിരക്കേറും.കോട്ടച്ചേരിയിലെ
ഗതാഗതക്കുരിക്കിന് ഇതുവഴി പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.കടമുറിലേലത്തിന്
നിയമാവലി അംഗീകരിച്ചില്ലെ ന്ന വാദുവുമായാണ് എം.പി.ജാഫര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.പുതിയ നിയമാവലി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആ തടസ്സം നീങ്ങി.