അനധികൃത വിദേശ മദ്യം: വ്യത്യസ്ത കേസുകളിലായി രണ്ട് പേര് പിടിയില്‍
മലപ്പുറം: 8.5 ലിറ്റര്‍ വിദേശ മദ്യവുമായി പ്രതിയെ പൊലീസ് പിടികൂടി. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കല്‍ അനീസുര്‍ റഹ്മാന് (38) ആണ് പിടിയിലായത്. തിരൂര്‍ക്കാട്, വലമ്പൂര്‍, രാമപുരം ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നത് സംബന്ധിച്ച് പൊലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് പ്രതിയെ ഓരോടംപാലത്ത് വെച്ച് മങ്കട എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ അലവിക്കുട്ടി, സതീഷ്, എ എസ് ഐമാരായ അബ്ദുല്‍ സലീം, മുരളികൃഷ്ണദാസ്, എസ് സി പി ഒമാരായ മുഹമ്മദ് ഫൈസല്‍, പ്രീതി, പൊലീസുകാരായ ബാലകൃഷ്ണന്, രജീഷ്, ഫവാസ്, റീന, അജിത, ഹോം ഗാര്‍ഡ് ഉണ്ണിക്കൃഷ്ണന് എന്നിവരും ഉണ്ടായിരുന്നു. അതിനിടെ വെള്ളില നിരവില്‍ വച്ച് 3.5 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാളെ മങ്കട പൊലീസ് പിടികൂടി. മങ്കട കടന്നമണ്ണ കാളപൂട്ടുകണ്ടം സ്വദേശിയായ കുട്ടപ്പുലാന്‍ അബൂബക്കറിനെയാണ് (32) വിദേശമദ്യവുമായി പോകവെ മങ്കട എസ് ഐ. സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.